മനാമ : നാഷ്ണൽ ബ്യൂറോ ഫോർ ടാക്സേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വ്യാപാര സ്ഥാപനം ഉത്പന്നത്തിന് വാറ്റ് ഈടാക്കിയതിനെ തുടർന്ന് സ്ഥാപനം പൂട്ടിച്ചു. മിനിസ്ട്രീസ് ആൻഡ് പബ്ലിക് ബോഡീസ് പ്രൊസിക്യൂഷൻ മേധാവി അമിന ഇസ ക്ക് ലഭിച്ച പരാതിയെ തുടർന്നു നടന്ന അന്വേഷണത്തിലാണ് വ്യാപാര സ്ഥാപനം അടച്ചു പൂട്ടിയത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരെ മിന്നൽ പരിശോധനയും നടപടിയും നടക്കുന്നതായും അധികാരികൾ വ്യക്തമാക്കി.