മനാമ: ബഹ്‌റൈൻ പ്രതിഭയുടെ കേന്ദ്ര കമ്മറ്റിക്കും യൂണിറ്റ് കമ്മറ്റികൾക്കും ഇടയിൽ പ്രവർത്തന സൗകര്യാർത്ഥം മേഖല കമ്മറ്റികൾ രുപീകരിച്ചു. മുഹറഖ് മേഖല കമ്മറ്റി രുപീകരണ കൺവെൻഷൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി ലിവിൻ കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി അംഗം ഷംജിത് കോട്ടപ്പള്ളി അഭിവാദ്യം ചെയ്തു സംസാരിച്ചു. എ.സുരേഷ് അധ്യക്ഷത വഹിച്ച കൺവെൻഷന് കെ. കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: എൻ.കെ.അശോകൻ സെക്രട്ടറി, ഷംജിത് കോട്ടപ്പള്ളി ജോയിന്റ് സെക്രട്ടറി, മൊയ്‌തീൻ പൊന്നാനി പ്രസിഡൻറ്, ഷീല ശശി വൈസ് പ്രസിഡൻറ്, മനോജ് മാഹി ട്രഷറർ, അനിൽകുമാർ കെ.പി മെമ്പർഷിപ്പ് സെക്രട്ടറി.
റിഫ മേഖല കമ്മറ്റി രുപീകരണ കൺവെൻഷൻ ലോകകേരള സഭ അംഗം സി.വി. നാരായണൻ ഉദ്‌ഘാടനം ചെയ്തു. കേന്ദ്രകമ്മറ്റി അംഗം ഷെറീഫ് കോഴിക്കോട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.സലിം, രാമചന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പ്രദീപ് പതേരി അധ്യക്ഷത വഹിച്ച കൺവെൻഷന് നൗഷാദ് കട്ടിപ്പാറ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: നൗഷാദ് കട്ടിപ്പാറ സെക്രട്ടറി , .ജയരാജ് ജോയിന്റ് സെക്രട്ടറി, ഷീബ രാജീവൻ പ്രസിഡൻറ് ,ശശി . വൈസ് പ്രസിഡൻറ് , രാജീവൻ ട്രഷറർ , അനഘ രാജീവൻ മെമ്പർഷിപ്പ് സെക്രട്ടറി.
മനാമ മേഖല കമ്മറ്റി രുപീകരണ കൺവെൻഷൻ പി.ടി.നാരായണൻ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര ട്രഷറർ കെ.എം. മഹേഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, മഹേഷ് യോഗീദാസൻ, കേന്ദ്ര കമ്മറ്റി അംഗം ബിന്ദു റാം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് കെ.എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ച കൺവെൻഷന് എ.സലിം തളിക്കുളം സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: ജോയ് വെട്ടിയാടാൻ സെക്രട്ടറി, രാജേഷ് ടി.വി ജോയിന്റ് സെക്രട്ടറി, ശശി ഉദിനൂർ പ്രസിഡൻറ്, പ്രശാന്ത് കെ.വി. വൈസ് പ്രസിഡൻറ്, ഷീജ വീരമണി ട്രഷറർ, അനീഷ് കരിവെള്ളൂർ മെമ്പർഷിപ്പ് സെക്രട്ടറി.
സൽമാബാദ് മേഖല കമ്മറ്റി രുപീകരണ കൺവെൻഷൻ എ.വി അശോകൻ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി പ്രസിഡന്റ് കെ.എം. സതീഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി ലിവിൻ കുമാർ , കെ.കെ മോഹനൻ, ബിനു മണ്ണിൽ , രാജേഷ് ആറ്റടപ്പ , മിജോഷ് മൊറാഴ , പ്രജിൽ മണിയൂർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജി.ബിനു അധ്യക്ഷത വഹിച്ച കൺവെൻഷന് അജിത് വാസുദേവൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: ലിജേഷ് പുതുക്കുടി സെക്രട്ടറി, രാജേഷ് ആറ്റടപ്പ ജോയിന്റ് സെക്രട്ടറി, ശിവകീർത്തി പ്രസിഡൻറ്, അജിത് വാസുദേവൻ വൈസ് പ്രസിഡൻറ്, കെ.കെ.മോഹനൻ ട്രഷറർ, ശ്രീജിത്ത് കുഞ്ഞിക്കണ്ണൻ മെമ്പർഷിപ്പ് സെക്രട്ടറി.