മനാമ: മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃതസ്വരുപാനന്ദ പുരി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തി. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ നിരവധി ഭക്തജനങ്ങളും പ്രവാസികളും പങ്കെടുത്തു. മാതാ അമൃതാന്ദമയി സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ക്ലബ്ബില്‍ മറ്റൊരു സ്വീകരണ പരിപാടിയിലും സ്വാമി അമൃതസ്വരുപാനന്ദ പുരി പങ്കെടുത്തു. പൂര്‍ണ്ണകുംഭം, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടന്ന പരിപാടിയില്‍ വന്‍ ജനപങ്കാളിത്വമുണ്ടായിരുന്നു.
പരിപാടിയില്‍ ‘ജീവിതവൃത്തം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടന്നതിയ അദ്ദേഹം ജീവിതത്തിലെ എല്ലാം ചാക്രിക സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചു. ജീവിതം ഒരു നേര്‍രേഖയല്ല. ഇത് എല്ലായ്പ്പോഴും ചാക്രികമാണെന്ന് അദ്ദേഹം പറഞ്ഞു. ‘മാതാ അമൃതാനന്ദമയിയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സ്വാമിയുടെ വാക്കുകള്‍.
‘ജീവിതം ചാക്രികമാണ്. പ്രകൃതി എല്ലാം ചാക്രികമാണ്. പ്രകൃതിയിലെ ഋതുക്കള്‍ ചാക്രികമാണ്. ഇവയെല്ലാം വൃത്താകൃതിയിലാണ്. അവര്‍ വന്നു പോകുന്നു. സൂര്യന്‍, ഭൂമി, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവ മുഴുവന്‍ വൃത്താകൃതിയിലുള്ള പാതകളിലൂടെ സഞ്ചരിക്കുന്നു. രാത്രിയും പകലും ചാക്രികമാണ്. അതിനാല്‍, സമയവും ചാക്രികമായിരിക്കണം.’ സ്വാമി അമൃതസ്വരുപാനന്ദ പുരി പറഞ്ഞു.
സ്വാമിജി, ദൈനംദിന ജീവിതത്തില്‍ നിന്ന് നിരവധി ഉദാഹരണങ്ങള്‍ നല്‍കി. ‘നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാം ചാക്രികമാണ്. പ്രപഞ്ചം മുഴുവന്‍ ചാക്രികമാണ്. സ്നേഹം ഒരു ചാക്രികമാണ്. സമാധാനം ചാക്രികമാണ്. യുദ്ധം ചാക്രികമാണ്. നമ്മുടെ മിക്ക പുസ്തകങ്ങളും ചാക്രികമാണ്. നമ്മുടെ സിനിമകള്‍ പോലും ചാക്രിക സ്വഭാവമുള്ളവയാണ്; ഒരേ തീം വ്യത്യസ്തമായി അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ‘ആകര്‍ഷകമായ പുതിയ കുപ്പികളില്‍ പാക്ക് ചെയ്ത പഴയ വീഞ്ഞ്.”
ജീവിതത്തിന്റെ ആവര്‍ത്തിച്ചുള്ളതും ചാക്രികവുമായ ഈ സ്വഭാവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏകത്വത്തെക്കുറിച്ച് ആളുകള്‍ ബോധവാന്മാരല്ലെങ്കില്‍, അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ യാന്ത്രികമായി മാറാന്‍ ബാധ്യസ്ഥരാണെന്നും അതുവഴി സ്നേഹം, സഹാനുഭൂതി, വിവേകം എന്നിവ പ്രകടിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്നും സ്വാമിജി വിശദീകരിച്ചു. മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈസ് ചെയര്‍മാനും അമൃത വിശ്വ വിദ്യാപീഠത്തിന്റെ പ്രസിഡന്റുമാണ് സ്വാമി അമൃതസ്വരുപാനന്ദ പുരി.
ഡോ. പി.വി ചെറിയാന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി എച്ച്ആര്‍എച്ച് മെഡിക്കല്‍ ഡയറക്ടര്‍, ക്യാന്‍സര്‍ കെയര്‍, ശ്രീ ഭഗവാന്‍ അസര്‍പോട്ട, ശ്രീ.സന്തോഷ് കൈലാസ് സോപാനം, ഭരത് ശ്രീ രാധാകൃഷ്ണന്‍, ശ്രീ ശശികുമാര്‍ അയ്യപ്പ സേവാ സമിതി എന്നിവരുടെ സാമൂഹ്യ സാംസ്‌കാരിക സേവനത്തിന് മെമെന്റൊ കൊടുത്ത് ആദരിച്ചു.
ഇന്ത്യന്‍ എംബസിയുടെ 2-ാമത് സെക്രട്ടറി ശ്രീ പി.കെ. ചൗധരി, ഡോ.പി.വി. ചെറിയാന്‍, ബഹ്‌റൈന്‍ പ്രധാനമന്ത്രി എച്ച്ആര്‍എച്ച് മെഡിക്കല്‍ ഡയറക്ടര്‍, ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രസിഡന്റ്; ശ്രീ സോമന്‍ ബേബി, സീനിയര്‍ എഡിറ്റര്‍, ശ്രീമതി ഡി. ടി ഷാംലി ജോണ്‍, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ സെക്രട്ടറി; സ്റ്റാലിന്‍ ജോസഫ്, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ്; ശ്രീ അരുള്‍ ദാസ്; കരൃള ചെയര്‍മാന്‍, ഡെയ്‌ലി ട്രിബ്യൂണ്‍ ന്യൂസ്‌പേപ്പര്‍ ചെയര്‍മാന്‍ ശ്രീ പി. ഉണ്ണികൃഷ്ണന്‍; വിജയ് മുഖ്യ, ശ്രീകൃഷ്ണ ക്ഷേത്ര പുരോഹിതന്‍; ഫ്രാന്‍സിസ്, ശ്രീ. നാസര്‍ മഞ്ജേരി, ശ്രീ.കെ.ടി.സലിം, പ്രകാശ് ദേവ്ജി തുടങ്ങിയവര്‍ പങ്കെടുത്തു.