ബഹ്‌റൈനിലെ സാമൂഹിക, തൊഴില്‍ പ്രശ്‌നങ്ങള്‍ വിലയിരുത്തി ലേബര്‍ മന്ത്രി

മനാമ: ബഹ്‌റൈനിലെ സാമൂഹിക, തൊഴില്‍ പ്രശ്‌നങ്ങള്‍ വിലയിരുത്തി ലേബര്‍, സോഷ്യല്‍ ഡവ്‌ലെപ്‌മെന്റ് മന്ത്രി ജമാല്‍ ബിന്‍ മുഹമ്മദ് അലി ഹ്യുമൈദാന്‍. വിഷയത്തില്‍ എംപി മുഹമ്മദ് ഖലീഫ ബിന്‍ ഹമദുമായി ജമാല്‍ ബിന്‍ മുഹമ്മദ് കൂടിക്കാഴ്ച്ച നടത്തി. തൊഴില്‍ സാമൂഹിക മേഖലയെ ശക്തിപ്പെടുത്താനും തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കൂടിക്കാഴ്ച്ച ഗുണകരമാവും.

വിഷയത്തില്‍ കൗണ്‍സില്‍ അംഗങ്ങള്‍ മിനിസ്ട്രി പ്രതിനിധികളുമായും ചര്‍ച്ച നടന്നു. വിവിധ വകുപ്പുകളുമായി സഹകരിച്ച് സാമൂഹിക, തൊഴില്‍ മേഖലയെ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചേക്കും.