ബഹ്‌റൈൻ കെ.എം.സി.സി. കാസർഗോഡ് ജില്ലാ പ്രവർത്തനോദ്ഘാടനവും, കെ.എം.സി.സി സ്റ്റേറ്റ് നേതാക്കൾക്കുള്ള സ്വീകരണവും നാളെ (വെള്ളിയാഴ്ച)

മനാമ: ബഹ്‌റൈൻ കെ.എം.സി.സി. കാസർഗോഡ് ജില്ലാ പ്രവർത്തനോദ്ഘാടനവും, കെ.എം.സി.സി സ്റ്റേറ്റ് നേതാക്കൾക്കുള്ള സ്വീകരണവും നാളെ വെള്ളിയാഴ്ച( 7/ 2/ 2020) രാത്രി 8ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എ.കെ.എം അഷ്റഫ്, മഞ്ചേശ്വരം മുൻ എംഎൽഎ റദ്ദുച്ചയുടെ മകൻ പി.ബി.ഷഫീഖ് എന്നിവർ സംബന്ധിക്കുന്ന പരിപാടി ബഹ്‌റൈൻ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് നേതാക്കന്മാരായ മുൻ പ്രസിഡണ്ട് എസ്.വി. ജലീൽ, സി. കെ. അഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി ഹസ്സൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡന്റ്‌ കുട്ടുസ മുണ്ടേരി, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഷാഫി പാറക്കട്ട, മുൻ വൈസ് പ്രസിഡന്റ്‌ മുഹമ്മദലി എന്നിവർ സംസാരിക്കും.
2021- 2022 ലേക്കുള്ള കർമ്മ പദ്ധതികൾ യോഗത്തിൽ അവതരിപ്പിക്കും.
എല്ലാ സംഘടനാ സ്നേഹികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.