ബഹ്റൈൻ മാർത്തോമാ യുവജനസഖ്യം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

marthoma

മനാമ: ബഹ്റൈൻ മാർത്തോമാ യുവജന സഖ്യം, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജനുവരി 31ന് രാവിലെ 10:30  മുതൽ ഉച്ചയ്ക്ക് 2.30 വരെ സനദ്ദിലുള്ള മാർത്തോമാ കോംപ്ലെക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റവ. ഉമ്മൻ ശാമുവൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ഇടവക വികാരി റവ.മാത്യു കെ.മുതലാളി, സഹവികാരി റവ.വി.പി.ജോൺ എന്നിവരുടെ നിർദ്ദേശാനുസരണം,  യുവജനസഖ്യം ഭാരവാഹികൾ , കമ്മറ്റി അംഗങ്ങൾ എന്നിവരുടെ കൂടിആലോചനയിലും , രക്തദാന ക്യാംപ് കൺവീനർ ശ്രീ റോബിന്‍ ജോണ്‍ജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ  7 അംഗ സബ്കമ്മറ്റി , മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ബഹ്റൈൻ മാർത്തോമ്മാ കോംപ്ലക്സിൽ സജ്ജമാക്കിയ ക്യാംപിൽ രക്തദാനം നടത്തപ്പെട്ടു . ഈ ക്രമീകരണം ബഹ്റൈൻ ഇടവകയുടെ ചരിത്ര താളുകളിൽ ശ്രദ്ദേയമായി . ഏകദേശം 75 പേരുകൾ രജിസ്റ്റർ ചെയ്ത രക്തദാന ക്യാംപിൽ 47 പേർ രക്തദാതാക്കൾ ആയി. ബഹുമാനപ്പെട്ട വികാരിയും , സഹവികാരിയും രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റും , കിംഗ് ഹമദ് യുണിവേഴ്സിറ്റി ഹോസ്പിറ്റൽ ടീമിന് മൊമെന്റൊയും നൽകി. യുവജനസഖ്യം സെക്രട്ടറി ശ്രീ റിജോയ് ഏവർക്കും കൃതജ്ഞത അർപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!