മലർവാടി ‘സ്നേഹത്തുമ്പികൾ’ റിപബ്ലിക് ദിന പരിപാടി ശ്രദ്ധേയമായി

റിഫ: ഇന്ത്യൻ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ മലർവാടി ബാലസംഘം കുട്ടികൾക്കായി സംഘടിപ്പിച്ച ‘സ്നേഹത്തുമ്പികൾ’ കുട്ടികളുടെ പങ്കാളിത്തത്താലും വൈവിധ്യമാർന്ന മൽസര പരിപാടികളാലും ശ്രദ്ധേയമായി. പ്രവാസി എഴുത്തുകാരിയും കവിയിത്രിയുമായ സ്വപ്ന വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു.

കിഡ്സ്‌, സബ്-ജൂനിയർ, ജൂനിയർ എന്നീ മൂന്നു വിഭാഗങ്ങൾക്കായി ദേശീയ ഗാനം, ദേശഭക്തി ഗാനം, പ്രസംഗം, പോസ്റ്റർ നിർമാണം, കളറിംഗ് തുടങ്ങിയ ഇനങ്ങളിലാണ് മൽസരങ്ങൾ സംഘടിപ്പിച്ചത്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് യൂനുസ് രാജ് ക്വിസ് മൽസരം നടത്തി. ജൂനിയർ വിഭാഗത്തിൽ നടന്ന മൽസരങ്ങളിൽ ആദിൽ, അബുബക്കർ, ഇർഷാദ്, അൽഫാൻ , ത്വയ്യിബ ആഷിഖ്, ലിയ, ഹൈഫ, നീലിമ, സഹ്റ അഷ്‌റഫ്‌, ഹിബ ഫാത്തിമ, തനീഷ, നീമ കറുദ്ധീൻ, ഹന്നത്ത് നൗഫൽ, ഹംന, ആയിഷ താഹ, റാബിൻ, സാറ സജി എന്നിവരും സബ്‌ജൂനിയർ വിഭാഗത്തിൽ മിന്നത്‍ നൗഫൽ, കാർത്തിക് ദേവ്, ഫാത്തിമ ഷിസ, സൈന, ഹന ഫാത്തിമ, സായാൻ ഫാരിഹ, ഇസ്സ യൂനുസ്, മുഹമ്മദ് നിഹാൽ, ഇഹ്‌സാൻ, ഫർഹാൻ, നൂറ ഹംസ എന്നിവരും കിഡ്സ്‌ വിഭാഗത്തിൽ ആഹിൽ, ഇഖ്‌ലാസ് അൽത്താഫ്, ഹാദി അമാൻ, സഫിയ, ഹിഷാം ഹാരിസ്, മുഹമ്മദ് ഷാസിൽ എന്നിവരും വിജയികളായി. വെസ്റ്റ് റിഫ ദിശ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.കെ. മുനീർ അധ്യക്ഷത വഹിച്ചു. സഹ്റ അഷറഫ്, നീമ കമറുദ്ധീൻ എന്നിവർ പ്രാർഥനാ ഗീതം ആലപിച്ചു. മലർവാടി ഏരിയ കൺവീനർ അബ്ദുൽ ഹഖ് സ്വാഗതവും മലർവാടി ഏരിയ വനിത കൺവീനർ ശൈമില നൗഫൽ നന്ദിയും പറഞ്ഞു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സകീർ ഹുസൈൻ, പി.എം അഷ്റഫ്, മഹ്മൂദ് മായൻ, സൽമ സജീബ്, ഇൽയാസ് ശാന്തപുരം, വി.കെ ജലീൽ, ഫസൽ റഹ്മാൻ, സൗദ പേരാമ്പ്ര, സോന സകരിയ, ലുലു പറളി, അബ്ദുൽ അസീസ്, ഷിജിന ആഷിഖ്, ഹസീബ ഇർഷാദ് എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.