തിരുവനന്തപുരം: പ്രവാസി വകുപ്പിന് 90 കോടി വകയിരുത്തിയിട്ടുണ്ട്. തിരിച്ചു വരുന്ന മലയാളികൾക്കായി സ്വാഗതം പദ്ധതിയും പ്രഖ്യാപിച്ചു.
വയോജനങ്ങൾക്കായി കെയർഹോമുകൾ നിർമ്മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് രണ്ട് കോടി രൂപ വകയിരുത്തി. 10000 നഴ്‌സുമാർക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നൽകാൻ അഞ്ച് കോടിയും നീക്കി വച്ചു.
