മനാമ: ബഹ്റൈനിലെ പ്രവാസി ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ, ’24 ഫ്രെയിംസ് റീഡേഴ്‌സ് ഫോറം’തിരക്കഥ രചനാ മത്സരം സംഘടിപ്പിക്കുന്നു. 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്വസ്വചിത്രങ്ങള്‍ക്കുള്ള തിരക്കഥകളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. ഗള്‍ഫ് പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് ബഹ്‌റൈനില്‍ ചിത്രീകരിക്കുവാന്‍ കഴിയുന്ന കഥകളാണ് മത്സരത്തിനായി പരിഗണിക്കുക. രചനകള്‍ മുന്‍പ് പ്രസിദ്ധീകരിക്കാത്തവയോ ചിത്രീകരിക്കാത്തവയോ ആയിരിക്കണം.
പ്രശസ്ത സംവിധായകരായ ഷാജൂണ്‍ കാര്യാല്‍, എം പത്മകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കുക. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന തിരക്കഥകള്‍ കോര്‍ത്തിണക്കി പ്രവാസി കഥകള്‍ പറയുന്ന ഒരു മുഴുനീള ചലച്ചിത്രം നിര്‍മ്മിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ബഹ്‌റൈന്‍ പ്രവാസികളും അല്ലാത്തവരുമായ മലയാളി രചയിതാക്കള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക.
സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവരും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹമുള്ളവരുമായ ഒരുപറ്റം കലാകാരന്മാരുടെ കൂട്ടായ്മയാണ് 24 എഫ് ആര്‍ എഫ് ബഹ്റൈന്‍. കഴിഞ്ഞ 4 വര്‍ഷമായി ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട പ്രഗത്ഭര്‍ നേതൃത്വം നല്‍കിയ ചലച്ചിത്ര വര്‍ക്ക്‌ഷോപ്പുകളും ജി സി സി ഹൃസ്വചിത്ര മേളയടക്കമുള്ള ചലച്ചിത്ര പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചുകൊണ്ടാണ് ബഹ്‌റൈനിലെ സ്വദേശികളും വിദേശികളുമായ സിനിമാ പ്രേമികള്‍ക്കിടയില്‍ ഈ കൂട്ടായ്മ ശ്രദ്ധേയമാകുന്നത്.
അവസാന തീയതി: 31 മാര്‍ച്ച് 2020
രചനകള്‍ അയക്കേണ്ട വിലാസം: 24frf.bh@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക്:00973 3773 5214, 00973 3302 1493, 00973 3914 9711