പാക്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മാനമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) അംഗങ്ങള്‍ക്കായി ടെന്നീസ് ബോള്‍ 7എ സൈഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14ന് 10 മണിക്ക് ഇന്ത്യന്‍ ക്ലബില്‍ വെച്ചായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ടീമുകള്‍ക്ക് ഓണ്‍ലൈനായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.

പാക്ട് തന്നെയാണ് ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ടീം ഡെവ്‌ലെപ്‌മെന്റ്, ടീം സ്്പിരിറ്റ് എന്നിവ വളര്‍ത്തിയെടുക്കുകയെന്നതാണ് ടൂര്‍ണമെന്റ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി സതീഷ് 66346934, ദേവദാസ്38788580, രമേഷ് 39814968 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.