ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രൊഫഷനൽ മീറ്റ് സംഘടിപ്പിച്ചു

മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ മിഷൻ 50 യിൽ ഉൾപ്പെടുത്തിയ ‘മീറ്റ് ദി പ്രൊഫഷനൽസ്’ പരിപാടി സംഘടിപ്പിച്ചു. മനാമ കെഎംസിസി ഹാളിൽ നടന്ന ചടങ്ങ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. അഹ്മദ് മേപ്പാട് മൊട്ടിവേഷൻ ക്ലാസ് എടുത്തു. കെഎംസിസി പ്രവർത്തകരിൽ നിന്നും അനുഭാവികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

 

മിഷൻ 50 ന്റെ ഭാഗമായി വിവിധ വിംഗുകയുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീതാഴ അദ്ധക്ഷനായിരുന്നു. എ പി ഫൈസൽ , അഷ്‌റഫ് തോടന്നൂർ ,അഷ്‌റഫ് നരിക്കോടൻ , സിനാൻ കൊടുവള്ളി മൊയ്‌തീൻ പേരാമ്പ്ര, ലത്തീഫ് കൊയിലാണ്ടി , മുനീർ ഒഞ്ചിയം എന്നിവർ സംസാരിച്ചു. പി കെ ഇസ്ഹാഖ് സ്വാഗതവും ജെ പി കെ തിക്കോടി നന്ദിയും പറഞ്ഞു , ശരീഫ് വില്യപ്പള്ളി , അസീസ് പേരാമ്പ്ര , കാസിം നൊച്ചാട് , അഷ്‌കർ വടകര എന്നിവർ നേതൃത്വം നൽകി.