മനാമ: അനധികൃത ചെമ്മീന്‍ പിടുത്തം ബഹ്‌റൈനിലെ ‘ഡൈവ് പാര്‍ക്കിന്’ ദോഷകരമാവുന്നു. ഡൈവ് ബഹ്‌റൈനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡൈവ് പാര്‍ക്ക് ഒരുങ്ങുന്ന പ്രദേശത്ത് മത്സ്യബന്ധനത്തിന് നിരോധനം നിലനില്‍ക്കുന്നുണ്ട്. ഇത് മറികടന്നാണ് ചില ബോട്ടുകള്‍ ചെമ്മീന്‍ പിടിച്ചതായും, ഇത് ഡൈവ് പാര്‍ക്കിന് കേടുപാടുകള്‍ ഉണ്ടാക്കിയതായും ഡൈവ് ബഹ്‌റൈന്‍ പറഞ്ഞു. സംരക്ഷിത മേഖലയില്‍ മത്സ്യബന്ധനം നടത്തരുതെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാണിജ്യാടിസ്ഥാനത്തില്‍ ചെമ്മീന്‍ കടലില്‍ നിന്ന് പിടിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് 2018ല്‍ ബഹ്‌റൈന്‍ മിനിസ്ട്രി പുറത്തിറക്കിയ ഓഡറിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകളെ റഡാറുകളുടെ സഹയാത്തോടെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വലിയ ട്രോളിംഗ് നെറ്റുകള്‍ ഉപയോഗിച്ചാണ് ചെമ്മീന്‍ പിടുത്തം നടന്നിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടലിനുള്ളിലെ പാര്‍ക്കിന് ഇത് വലിയോ തോതില്‍ കേടുപാടുണ്ടാക്കിയെന്നും അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഡൈവ് പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങുകയാണ് ബഹ്‌റൈന്‍. ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരുന്നു.