ഐ.സി.എഫ് ബഹ്റൈൻ പൊതുകിണര്‍ നിര്‍മ്മിച്ചു നല്‍കി

ഐ.സി.എഫ് ബഹ്‌റൈന്‍ സാന്ത്വനം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോട്ടപ്പള്ളിയില്‍ പൊതുകിണല്‍ നിര്‍മ്മിച്ചുനല്‍കി. വേനല്‍കാലത്ത് കുടിവെള്ളത്തിന് ഏറെ പ്രയാസപ്പെടുന്ന 32 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു സഹോദരി ധാനമായി നല്‍കിയ സ്ഥലത്താണ് പൊതു കിണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എസ്.വൈ.ഐസ് സംസ്ഥാന പ്രസിഡന്റ് ത്വാഹാ തങ്ങള്‍ സഖാഫി കിണര്‍ നാടിന് സമര്‍പ്പിച്ചു. ജന പ്രതിനിധികള്‍, രാഷ്ടീയ നേതാക്കള്‍, പൗരപ്രമുഖര്‍, പ്രദേശത്തെ നാനാ വിഭാഗം ജനങ്ങള്‍ ഒത്തുകൂടിയ ഉദ്ഘാടന സംഗമം നാടിന്റെ നന്മയും പാരസ്പര്യതയും വിളിച്ചോതി. ഐ.സി.എഫ് ക്ഷേമകാര്യ സമിതി അംഗം അഷ്‌റഫ് കോട്ടപ്പള്ളി പരിപാടിയില്‍ സന്നിഹിതനായിരുന്നു.