ബഹ്റൈൻ ‘ലൈറ്റ് മെട്രോ റെയില്‍’ പദ്ധതി ദ്രുതഗതിയിലാക്കുന്നു; കരാര്‍ കമ്പനിയെ ഉടന്‍ പ്രഖ്യാപിക്കും

മനാമ: ‘ലൈറ്റ് മെട്രോ റെയില്‍’ പദ്ധതി ദ്രുതഗതിയിലാക്കുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ടെലി കമ്യൂണിക്കേഷന്‍സ് ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നു. ഈ ടെന്‍ഡറുകള്‍ പരിശോധിച്ച് കരാര്‍ കമ്പനിയെ അടുത്ത മാസത്തോടെ തീരുമാനിക്കും.

ഏകദേശം 109 കിലോമീറ്റര്‍ ദൂരമുള്ള ലെറ്റ് മെട്രോ ലൈന്‍ നിര്‍മ്മിക്കാനാണ് ആദ്യഘട്ടത്തില്‍ മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ടെലികമ്യൂണിക്കേഷന്‍സ് തീരുമാനിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ നഗര മേഖലയിലെ അടിസ്ഥാന വികസനത്തില്‍ വലിയ കുതിപ്പുണ്ടാക്കാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഉള്‍പ്പെടെ 8 കമ്പനികളാണ് ടെന്‍ഡറുകള്‍ സമര്‍പ്പിച്ചത്.

പരിശോധനയ്ക്ക് ശേഷം ഏറ്റവും കുറവ് തുക പ്രഖ്യാപിച്ച സയാനി എന്‍ജിനിയറിംഗ്, കെ.പി.എം.ജെ, പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്നീ കമ്പനികള്‍ ഒഴികെയുള്ള അഞ്ച് പേരുടെ ടെന്‍ഡറുകളും മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ടെലി കമ്യൂണിക്കേഷന്‍സ് തള്ളിയിരുന്നു.