ഐ.വൈ.സി.സി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഷുഹൈബ് അനുസ്മരണം ഇന്ന്, ബുധനാഴ്ച

മനാമ: ഐ.വൈ.സി.സി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശുഹൈബ് രണ്ടാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിക്കുന്നു. ഇന്ന്(ഫെബ്രുവരി 12, ബുധൻ) വൈകീട്ട് എട്ട് മണിക്ക് മനാമയിലെ സൗദി റെസ്റ്റോറന്റില്‍ വെച്ചാണ് അനുസ്മരണ യോഗം നടക്കുക. ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹീം അനുസ്മരണ പ്രഭാഷണം നടത്തും.

കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രി 10.45ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍ വെച്ചാണ് കെഎസ്യു മുന്‍ ജില്ല നേതാവും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ ശുഹൈബ് എടയന്നൂര്‍ വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 11 സിപിഎം പ്രവര്‍ത്തകരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

അനുസ്മരണ യോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്; അന്‍സാര്‍:3316 3239, നബീല്‍: 3334 3496