മനാമ: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്റൈനിലെത്തുന്ന പ്രമുഖ പണ്ഡിതനും മര്‍ക്കസ് ജനറല്‍ മാനേജറുമായ സി. മുഹമ്മദ് ഫൈസിക്ക് പൗരസ്വീകരണം. ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 14 വെള്ളി രാത്രി എട്ടര മണിക്ക് മനാമ സഖയ്യ റസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ വെച്ചായിരിക്കും പരിപാടി.
ബഹ്‌റൈനിലെ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മഹത് വ്യക്തിത്വങ്ങള്‍ പൗരസ്വകരണത്തില്‍ പങ്കെടുക്കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ചെയര്‍മാനായ കമ്മറ്റിയുടെ കാലാവധി പൂര്‍ത്തിയായ ശേഷമാണ് മുഹമ്മദ് ഫൈസി സ്ഥാനമേല്‍ക്കുന്നത്.