ബീജിങ്: ചൈനയില്‍ 1000ലേറെ പേരുടെ ജീവനെടുത്ത കൊറോണ വൈറസിന്റെ ഔദ്യോഗിക നാമം ഇനിമുതല്‍ കോവിഡ്-19 എന്നറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഡിസംബര്‍ 31 ന് ചൈനയില്‍ തിരിച്ചറിഞ്ഞ വൈറസിന് എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.‘കൊറോണയ്ക്ക് ഇപ്പോള്‍ പേര് കണ്ടു പിടിച്ചിരിക്കുന്നു. കോവിഡ്-19 എന്നാണ് പേര്,’ ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെട്രോസ് അധനം ഗെബ്രെയേസസ് പറഞ്ഞു. ജനീവയിലെ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
