സമുദ്രനിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍

ww

മനാമ: സമുദ്ര നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ടാകുമെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലാ സിയാദി. 2019ല്‍ മാത്രം ഏതാണ്ട് 179 നിയമലംഘനങ്ങളാണ് നടന്നിരിക്കുന്നത്. ഇത്തരം നടപടികള്‍ സംരക്ഷിത മേഖലയിലെ മത്സ്യ ശേഖരത്തെ പ്രതികൂലമായി ബാധിക്കും. സമുദ്ര സമ്പത്തിന്റെ നശീകരണത്തിന് കാരണമാകുന്ന നിയമലംഘനങ്ങള്‍ തുടരാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി.

മറീന്‍ പെട്രോള്‍, മറീന്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്നും അനധികൃതമായ നടത്തുന്ന എല്ലാ കടല്‍ സഞ്ചാരങ്ങളെയും നിയമലംഘനമായി കണക്കാക്കുമെന്നും കമാന്‍ഡര്‍ വ്യക്തമാക്കി. സമുദ്രനിരപ്പിലെ നിരോധിത മേഖലയിലൂടെ രാത്രി സഞ്ചാരം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!