മനാമ: സബര്‍മതി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഗ്ലോറിയ മ്യൂസിക്കല്‍ നൈറ്റ്’സംഘടിപ്പിച്ചു. സബര്‍മതി പ്രസിഡണ്ട് സാം സാമുവലിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ക്ലബ്ബില്‍ വെച്ച് നടന്ന പരിപാടിയില്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
കെസ്റ്റര്‍ ആന്റണി, സലാം മമ്പാട്ടുമൂല, ജോയ് ജോസഫ്, സേതുരാജ് കടയ്ക്കല്‍ എന്നിവരെയും ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. സബര്‍മതി കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി സാബു സക്കറിയ, ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് സ്റ്റാലിന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി ജോബ് ജോസഫ്, ഷെമിലി പി ജോണ്‍, സോമന്‍ ബേബി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്രിസ്തീയ ഭക്തി ഗാനരംഗത്തെ പ്രശസ്തനായ കെസ്റ്റര്‍ ആന്റണിയുടെ നേതൃത്വത്തില്‍ സംഗീത പരിപാടി അരങ്ങേറി. ആലപ്പുഴയിലെ തകഴിയിലെ ഒരു നിര്‍ധന കുടുംബത്തിന് വീടുവയ്ക്കാന്‍ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്‌റൈനില്‍ ആദ്യമായി എത്തിയ കെസ്റ്റര്‍ ആന്റണിയുടെ സംഗീത നിശ കാണികള്‍ക്കു വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
ബഹ്‌റൈനിലെ സാധാരണ തൊഴിലാളികളുടെ ഇടയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സംഘടനയാണ് സബര്‍മതി കള്‍ച്ചറല്‍ ഫോറം.