വാലന്റൈന്‍സ് ദിന പ്രത്യക ഓഫര്‍; എയര്‍ ഏഷ്യ, ഇന്‍ഡിഗോ ടിക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കും

മുംബൈ: വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായി എയര്‍ ഏഷ്യ ഇന്ത്യ പ്രഖ്യാപിച്ച നാല് ദിവസത്തെ പ്രത്യേക ഓഫര്‍ വില്‍പന പുരോഗമിക്കുന്നു. 1014 രൂപയ്ക്കാണ് ഓഫര്‍ ടിക്കറ്റകള്‍ ലഭിക്കുക. ഫെബ്രുവരി 14 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്‍ഡിഗോ വാലന്റൈന്‍സ് ദിന വില്‍പനയ്ക്കായി 999 രൂപയുടെ ടിക്കറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിസ്‌കൗണ്ട് ദിനത്തില്‍ ഒരു ദശലക്ഷം സിറ്റുകള്‍ എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു.

ഗോ എയറും ഇന്ന് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 957 രുപയാണ് ഓഫര്‍ നിരക്ക്. ഓഫറിന്റെ അവസാന ദിനമായ ഇന്ന് ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വില്‍ക്കപ്പെടുമെന്നാണ് കമ്പനികളുടെയും പ്രതീക്ഷ. സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്കുകള്‍ ബാധകമാകുക.