സര്‍ക്കാര്‍ സാമ്പത്തിക സബ്‌സിഡി വിവരങ്ങള്‍ ഇനി മുതൽ Bahrain.bh എന്ന ഔദ്യോഗിക വൈബ്‌സൈറ്റിലൂടെ ലഭിക്കും

മനാമ: സര്‍ക്കാര്‍ സാമ്പത്തിക സബ്‌സിഡി വിവരങ്ങള്‍ ഔദ്യോഗിക വൈബ്‌സൈറ്റായ bahrain.bh ലൂടെ ലഭിക്കും. സബ്‌സിഡിക്ക് അര്‍ഹരായവര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം ഇ-കീ ഉപയോഗിച്ചോ ഐ.ഡി കാര്‍ഡ് ഉപയോഗിച്ചോ രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ അവരുടെ സബ്‌സിഡി സംബന്ധിച്ച വിവരങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാകു. സ്ബ്‌സിഡി സംബന്ധിച്ച വിവരങ്ങള്‍ പ്രിന്റ് ചെയതും മെയില്‍ വഴിയും ലഭിക്കുന്നതാണ്. സബ്‌സിഡികള്‍ തരംതിരിച്ച് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.