അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു; അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ പ്രശസ്ത പാമ്പു പിടുത്തക്കാരന്‍ വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. വ്യാഴാഴ്ച്ച രാവലെ 10മണിയോടെയാണ് വാവാ സുരേഷിനെ പാമ്പുകടിയേറ്റ്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, അദ്ദേഹത്തിന് ആന്റീ വെനം നല്‍കിയിരിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ് അറിയിച്ചു.

50000ത്തോളം പാമ്പുകളെ പിടച്ച സുരേഷിന് പല തവണ ആന്റീ വെനം നല്‍കിയതാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ശരീരം ആന്റീ വെനത്തിനോട് പ്രതികരിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. ഇതേ തുടര്‍ന്നാണ് സുരേഷിനെ 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുന്നതെന്ന് ഡോ. എം.എസ്. ഷര്‍മദ് കൂട്ടി ചേര്‍ത്തു. മുന്‍പും നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്.