മർക്കസ് സമ്മേളനം ബഹ്‌റൈന്‍ തല പ്രഖ്യാപനം നാളെ, ശനിയാഴ്ച

മനാമ: ഏപ്രില്‍ ഒൻപതു മുതല്‍ 12 വരെ കോഴിക്കോട് നടക്കുന്ന മർക്കസ് 43ാം വാർഷിക സമ്മേളനത്തിന്റെ ബഹ്‌റൈന്‍ തല പ്രഖ്യാപനം നാളെ (15/02/2020) രാത്രി 9 മണിക്ക് ഹൂറ ചാരിറ്റി ഹാളില്‍ നടക്കും. ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ മർക്കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി സംബന്ധിക്കും. നാല്പത്തി മൂന്ന് വർഷത്തെ മർക്കസിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക മുന്നേറ്റങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രഭാഷണം പ്രഖ്യാപനത്തിന്റെ ഭാഗമായി നടക്കും. ഇന്ത്യയുടെ 25 സംസ്ഥാനങ്ങളിലും മർക്കസിന്റെ കീഴിലായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മസ്ജിദുകള്‍, അഗതി അനാഥ കേന്ദ്രങ്ങള്‍ എന്നിവ വിപുലമായും വ്യവസ്ഥാപിതമായും മർ ക്കസിന് കീഴില്‍ പ്രവർത്തിച്ചു വരുന്നു. മർക്കസിന്റെ സ്വപ്‌ന പദ്ധതിയായ നോളജ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു. കൾച്ചറല്‍ സെന്ററിന്റെയും ശരീഅ സിറ്റിയുടെയും നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂർത്തിയായി വരുന്നുണ്ട്. നോളജ് സിറ്റിയില്‍ ഇതിനകം ലോ കോളേജ്, യുനാനി മെഡിക്കല്‍ കോളേജ്, ഇന്റര്‍ നാഷല്‍ നിലവാരത്തിലുള്ള അലിഫ് സ്‌കൂള്‍ എന്നിവ പ്രവര്ത്തിളച്ചു വരുന്നു. “സുഭദ്രരാഷ്ട്രം സുസ്ഥിര സമൂഹം” എന്ന പ്രമേയത്തിലാണ് മര്ക്കസ് നാല്പത്തിമൂന്നാം വാര്ഷിക സനദ് ദാന സമ്മേളനം നടക്കുന്നത്. ബഹ്‌റൈനിലെ ഐ.സി.എഫ് നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.