മനാമ: ഐ.വൈ.സി.സി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഷുഹൈബിന്റെ രണ്ടാമത് രക്തസാക്ഷി ദിനം ആചരിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മട്ടന്നൂരില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ശുഹൈബ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ യോഗം അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സിപിഎമ്മും-ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
നാട്ടുകാര്‍ക്കു രാഷ്ട്രീയ മതഭേധമന്യേ പ്രിയപെട്ടവനായിരുന്നു ഷുഹൈബ്, സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ എല്ലാവര്‍ക്കും മാതൃകയുമായിരുന്നു ഷുഹൈബ്, നിസാര വാക്കു തര്‍ക്കത്തിന്റെ പേരിലാണു ഷുഹൈബിനെ പോലെയുളള ഒരു നന്മ നിറഞ്ഞ പൊതു പ്രവര്‍ത്തകനെ സിപിഎം കൊലപെടുത്തിയതു, ഷുഹൈബിന്റെ കൊലയാളികളെ രക്ഷിക്കാന്‍ 60 ലക്ഷത്തിനുമേലെ രൂപയാണു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചിലവാക്കിയതു, ഷുഹൈബിന്റെ ഘാതകര്‍ക്കു അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കുവാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണു എന്നതിന്റെ ഉദാഹരണമാണു സിബിഐ അന്വേഷണത്തിനായി സുപ്രീംകോടതിയില്‍ നടത്തുന്ന നിയമ പോരാട്ടം, ഇനിയും ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല, അതിനായുളള പോരാട്ടം തുടരുകയാണെന്നു അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് ഐവൈസിസി പ്രസിഡന്റ് അനസ് റഹിം അഭിപ്രായപെട്ടു.
മനാമ സൗദി റെസ്റ്റോറന്റില്‍ വെച്ച് ഐ വൈ സി സി മനാമ ഏരിയ പ്രസിഡന്റ് നബീല്‍ റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അന്‍സാര്‍ ടി ഇ സ്വാഗതവും റോഷന്‍ ആന്റണി നന്ദി അറിയിച്ചു. ദേശീയ കമ്മറ്റി ജോയിന്റ് സെക്രട്ടറി സന്തോഷ് സാനി,ദേശീയ ട്രഷര്‍ നിധീഷ് ചന്ദ്രന്‍, ഫാസില്‍ വട്ടോളി, ബെന്‍സി,രാജേഷ് പന്മന,വിന്‍സു കൂത്തപ്പള്ളി, ബ്ലസ്സന്‍ മാത്യു, റിച്ചി കളത്തൂരേത്തു എന്നിവര്‍ ഷുഹൈബിനെ അനുസ്മരിച്ചു സംസാരിച്ചു, അനുസ്മരണത്തിനോട് അനുബന്ധിച്ച് കൊലപാതക രാഷ്ട്രീയം ഇതിവൃത്തമാക്കി വിനോദ് ആറ്റിങ്ങല്‍ രചനയും,റിച്ചി കളത്തുരുത്ത് സംവിധാനം നിര്‍വ്വഹിച്ച് ഐവൈസിസി കലാകാരന്മാര്‍ അഭിനയിച്ച ചെറു നാടകം പദോല്‍പ്പത്തി അരങ്ങേറി.