‘റിവൈവ് -2020’: പുതിയ കർമ്മ പദ്ധതികളുമായി ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 21ന്

IMG-20200215-WA0163

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി പി അന്‍വര്‍ സാദത്ത് പ്രഭാഷണം നടത്തും

മനാമ: ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ 2020/2021 കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും അടുത്ത രണ്ട് വര്‍ഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും ഫെബ്രുവരി 21 വെള്ളിയാഴ്ച്ച രാത്രി 8ന് മനാമ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി പി അന്‍വര്‍ സാദത്ത് മുഖ്യാതിഥിയും പ്രഭാഷകനുമായെത്തും. മികച്ച സംഘാടകനും അധ്യാപകനുമായി രാഷ്ട്രീയ സാമൂഹ്യ സാസ്കാരിക വിദ്യാഭ്യാസ മേഖലകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് അൻവർ സാദത്തെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ പുതുതായി നിലവില്‍ വന്ന ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാനഭാരവാഹികള്‍ക്ക് സ്വീകരണവും 38 വര്‍ഷത്തെ ബഹ്റൈന്‍ പ്രവാസം മതിയാക്കി നാട്ടിലേക്കു യാത്രയാവുന്ന കെ.എം.സി സി മുന്‍ സംസ്ഥാന വൈസ്:പ്രസിഡന്‍റ് ടി.പി മുഹമ്മദ്അലിക്കുള്ള യാത്രയപ്പും ജില്ലാ കമ്മറ്റിയുടെ ഭാവി പദ്ധതികളുടെ സമര്‍പ്പണവും നടക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്- +973 3915 7296.

വാര്‍ത്ത സമ്മേളനത്തില്‍ ബഹ്റൈന്‍ കെഎംസിസി പാലക്കാട് ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ശറഫുദ്ധീന്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി, ട്രഷറര്‍ നിസാമുദ്ധീന്‍ മാരായമംഗലം, ഓർഗനൈസിംഗ് സെക്രട്ടറി ഹാരിസ് വി വി തൃത്താല, വൈസ് പ്രസിഡന്‍റ് സിപി മുഹമ്മദലി, സെക്രട്ടറിമാരായ മാസില്‍ പട്ടാമ്പി, അന്‍വര്‍ കുമ്പിടി, ആഷിഖ് മേഴത്തൂര്‍, യഹ്‌യ വണ്ടുംതറ, ലുലു ഇന്‍റര്‍ നാഷണല്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീഷ് കുമാര്‍ മുതലായവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!