മനാമ: ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. സഗയ്യ റസ്റ്റോറന്‍റില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ മണ്ഡലത്തിലെ നിരവധി അംഗങ്ങള്‍ പങ്കെടുത്തു. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫെെസല്‍ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മണ്ഡലം പ്രസിഡന്‍റ് ഷാജഹാന്‍ അദ്ധ്യക്ഷനായിരുന്നു. കെഎംസിസി സംസ്ഥാന സെക്രട്ടറി AP ഫെെസല്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഓര്‍ഗനെെസിംങ് സെക്രട്ടറി മുഹമ്മദ് സിനാന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്‍സൂര്‍ പിവി റിട്ടേണിംങ് ഓഫീസര്‍, ആക്ടിംങ് ജനറല്‍ സെക്രട്ടറി ഇസ്ഹാക്ക് ജില്ലാ നേതാക്കളായ ഷരീഫ് വില്ല്യാപ്പള്ളി, കാസിം നൊച്ചാട്, ജെപികെ തിക്കോടി, അസീസ് പേരാമ്പ്ര, സലീം തച്ചംപൊയില്‍ അഹമ്മദ് സക്കരിയ്യ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ വെച്ച് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ട പത്ത് പെന്‍ഷന്‍ വരിക്കാരെ നല്‍കാമെന്ന് ഉറപ്പ് നല്‍കി.

പാനല്‍ മുഖേന തിരഞ്ഞടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രസിഡന്‍റായി ഷാജഹാന്‍ പരപ്പന്‍ പൊയിലും വെെസ് പ്രസിഡന്‍റുമാരായി കാദര്‍ അണ്ടോണ
ഗഫൂര്‍ കൊടുവള്ളി, മുനീര്‍ എരഞ്ഞിക്കോത്ത്, ഹനീഫ ഓശ്ശേരി,
ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് സിനാന്‍ താമരശ്ശേരി, ഓര്‍ഗനെെസിംങ് സെക്രട്ടറിയായി ഫസല്‍ പാലക്കുറ്റി,
ജോയിന്‍റ് സെക്ക്രട്ടറിമാരായി മുഹമ്മദ് അലി വാവാട്, ഷരീഫ് അണ്ടോണ തമീം തച്ചംപൊയില്‍, അന്‍വര്‍ സാലി
ട്രഷറര്‍ ആയി മന്‍സൂര്‍ അഹമ്മദ് നരിക്കുനി എന്നിവരേയും തിരഞ്ഞെടുത്തു. മന്‍സൂര്‍ സ്വാഗതവും സിനാന്‍ നന്ദിയും പറഞ്ഞു.