തുമ്പമൺ പ്രവാസികളുടെ “തുമ്പക്കുടം” കൂട്ടായ്മയുടെ ഉദ്ഘാടനം ബഹ്റൈൻ എംപി നിർവഹിച്ചു

മനാമ: പത്തനംതിട്ട ജില്ലയിലെ തുമ്പമൺ ഗ്രാമത്തിലെ ബഹ്റൈൻ-സൗദി പ്രവാസികളുടെ കൂട്ടായ്മയായ തുമ്പമൺ പ്രവാസി അസ്സോസിയേഷൻ തുമ്പക്കുടം ഔഗ്യോഗിക ഉദ്ഘാടനം സൽമാനിയയിൽ സ്ഥിതിചെയ്യുന്ന ഇൻഡ്യൻ ഡിലേറ്റ്സിൽ വെച്ച് നടന്നു. ഉദ്ഘാടന കർമ്മം ബഹ്റൈൻ എം.പി മിസ്റ്റർ ആദെൽ അബ്ദുൾ റഹ്മാൻ, കേരള സമാജം പ്രസിഡന്റ് ശ്രി പി വി രാധാകൃഷ്ണപിള്ള , സി എസ് ഐ ചർച്ച് വികാരി റവ. ഫാദർ സുജിത്ത് സുഗതൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.

പ്രദീപ് പുറവങ്കര സാമൂഹീക പ്രവർത്തകർ ശ്രീ ബഷീർ അമ്പലായി, ഇൻഡ്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം ശ്രീ അജയ ക്രിഷ്ണൻ, എസ് എൻ സി എസ് പ്രതിനിധി ശ്രീ ഷാജി കാർത്തികേയൻ ശ്രി എസ് രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികളും നാടൻ പാട്ടുകളും അരങ്ങേറി. വിശിഷ്ഠ വ്യക്തികളെ ആദരിച്ച ചടങ്ങ് സ്നേഹവിരുന്നോടെ സമാപിച്ചു.