മനാമ: ബഹ്റൈന്‍ കേരളീയ സമാജം വനിതാവേദി ആര്‍ട്ട്, ക്രാഫ്റ്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. കേരളീയ സമാജം വനിതാവേദി ട്രൈനെര്‍ റാഷീദ ഷെറിഫിന്റെ നേതൃത്യത്തിലായിരുന്നു പരിപാടി. വനിതകളും കുട്ടികളുമായി എഴുപതോളം പേര്‍ പങ്കെടുത്ത പരിപാടിക്ക് സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജയ രവികുമാര്‍ പ്രസിഡന്റും സെക്രട്ടറി അര്‍ച്ചന വിഭീഷ് തുടങ്ങി 13 അംഗങ്ങള്‍ അടങ്ങിയ പുതിയ വനിതാ വിഭാഗത്തിന്റെ ഈ വര്‍ഷത്തെ ആദ്യ പരിപാടിയാണിത്.