മനാമ: സാഹിത്യ സംബന്ധിയായ ചോദ്യങ്ങള്‍ കോര്‍ത്തിണക്കി ക്യുലിറ്റ് എന്ന പേരില്‍ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. ബഹ്റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 19, 21 തീയതികളില്‍ നടക്കുന്ന മത്സരത്തില്‍ മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ ഗ്രൂപ്പുകളായി പങ്കെടുക്കാവുന്നതാണ്. മൂന്ന് പേര്‍ അടങ്ങിയ ടീമുകള്‍ തമ്മിലാവും മത്സരം. പൂര്‍ണമായും ദേശീയ, അന്താരാഷ്ട്ര സാഹിത്യത്തിലെ വിഷയങ്ങളെ അധികരികരിച്ചാണ് പ്രശ്‌നോത്തരി. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാനതീയതി ഫെബ്രുവരി 18.
രജിസ്ട്രേഷനു വേണ്ടി ബന്ധപ്പെടേണ്ട നമ്പര്‍: വിനൂപ് കുമാര്‍ 3925 2456, അര്‍ച്ചന ശിവപ്രസാദ് 33018310