പന്ത്രണ്ട് മണിക്കൂറുകൾ നീണ്ട കലാപരിപാടികളുമായി കാണികൾക്ക് ആവേശമായി പ്രതിഭ മേള 2019

IMG-20190112-WA0031

മനാമ : ബഹ്‌റൈൻ പ്രതിഭയുടെ കുടുംബാഗങ്ങൾ പങ്കെടുക്കുന്ന കലോത്സവം പ്രതിഭ മേള 2019 ബഹ്‌റൈൻ കേരളീയ സമാജത്തിൽ അരങ്ങേറി . അറുപതോളം വ്യത്യസ്തത ഇനങ്ങളിൽ ആയി അറുന്നൂറോളം പ്രതിഭ കുടുംബാംഗങ്ങൾ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്ന വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു എന്നതായിരുന്നു ഈ മേളയുടെ പ്രത്യേകത.

രാവിലെ ഒൻപതു മണിക്ക് പ്രതിഭ സീനിയർ നേതാവും വൈസ് പ്രസിഡന്റും ആയ പി ശ്രീജിത്ത് ആണ് മേള ഔപചാരികം ആയി ഉത്‌ഘാടനം ചെയ്തത് . പ്രതിഭ സൽമാബാദ് യൂണിറ്റ് അവതരിപ്പിച്ച ഘോഷയാത്രയോടു കൂടി ആണ് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിച്ചത് . തെയ്യം അടക്കം ഉള്ള പാരമ്പര്യ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിചേർന്നു . തുടർന്ന് പ്രതിഭയുടെ പന്ത്രണ്ടു യൂണിറ്റ് കമ്മിറ്റികൾ അവതരിപ്പിച്ച കലാപരിപാടികൾ തുടർച്ചയായി നടന്നു . ഒപ്പന , സ്‌കിറ്റുകൾ , സംഘ നൃത്തം , സിനി മാറ്റിക് ഡാൻസ് ,ആനുകാലിക പ്രസക്തമായ ലഘു നാടകങ്ങൾ ,ഗ്രൂപ് ഡാൻസ് , സംഘഗാനം , ടാബ്ലോ , സംഗീത ശിൽപ്പം ,പാരമ്പര്യ കലാരൂപങ്ങൾ , കവിതാലാപനം , സിനിമ ഗാനം , ഉപകരണ സംഗീതം , ഹാസ്യാവിഷ്‌കാരങ്ങൾ, ശാസ്ത്രീയ നൃത്തം തുടങ്ങി വൈവിധ്യമാര്ന്ന നിരവധി പരിപാടികൾ ആണ് അവതരിപ്പിക്ക പെട്ടത് .

രണ്ടായിരത്തോളം വരുന്ന പ്രതിഭ കുടുംബാഗങ്ങളും അഭ്യദയകാംക്ഷികളും പരിപാടിയിൽ ഉടനീളം പങ്കെടുത്തു . കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ജോർജ് വർഗ്ഗീസ്അതിഥി ആയി പങ്കെടുത്തു .
കഴിഞ്ഞ ഒന്നരമാസം ആയി ബഹറിനിൽ വിവിധ സ്ഥലങ്ങളിൽ യൂണിറ്റ് കേന്ദ്രീകരിച്ചു പരിശീലനം നടന്നു വരിക ആയിരുന്നു .
ഓരോ യൂണിറ്റ് അടിസ്ഥാനത്തിലും , വനിതാവേദി , ബാലവേദി , സ്വരലയ തുടങ്ങി വിവിധ സബ് കമ്മിറ്റി അടിസ്ഥാനത്തിലും ആണ് പരിപാടികൾ അവതരിപ്പിക്ക പെട്ടത് . പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡന്റ് മഹേഷ് മൊറാഴ , കലാവിഭാഗം സെക്രെട്ടറി പ്രജിൽ മണിയൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഭ പ്രവർത്തകർ ഒന്നടങ്കം നേതൃത്വം നൽകിയ പ്രതിഭ മേള പ്രവാസ മേഖലയിലെ തന്നെ വലിയ ഒരു കലാമാമാങ്കം ആയിരുന്നു . പ്രതിഭ മേളയോട് അനുബന്ധിച്ചു നടത്തിയ ചിത്ര പ്രദർശനവും ചരിത്ര പ്രദർശനവും വളരെ ഏറെ ശ്രദ്ധ ആകർഷിച്ചു .

പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് അംഗം സനൽചന്ദ്രൻ വരച്ച ചിത്രങ്ങൾ ആണ് ചിത്രപ്രദര്ശനത്തിൽ പ്രദർശിപ്പിച്ചത് . ഭ്രാന്തയാലയം ആയിരുന്ന കേരളത്തെ ആധുനികതയിൽ എത്തിച്ച നവോത്ഥാന പോരാട്ടചരിത്രവും കേരള ചരിത്രവും , രാഷ്ട്രീയ സമരങ്ങളും അടങ്ങിയ നവോഥാന ചിത്രപ്രദര്ശനവും ഏറെ ശ്രദ്ധ ആകർഷിച്ചു .മേളയോട് അനുബന്ധിച്ചു നിരവധി സമ്മാനങ്ങൾ അടങ്ങിയ റാഫിൾ നറുക്കെടുപ്പും ഉണ്ടായിരുന്നു . ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പ്രതിഭ അംഗം അനീഷ റോണിന് യാത്ര അയപ്പും തദവസരത്തിൽ നൽകുക ഉണ്ടായി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!