ബി.കെ.എസ്‌ നോർക്ക ഹെൽപ്‌ ഡസ്ക്കിൽ 53-ാം ബാച്ച് കാർഡുകൾ എത്തി

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി 53 ബാച്ച് (200 കാർഡുകൾ) അപേക്ഷ നൽകിയവരുടെ നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തിച്ചേർന്നതായി ഭാരവാഹികൾ അറിയിച്ചു. നോർക്ക തിരുവനന്തപുരം ഓഫീസിൽ നിന്നും പാർവതി തേജസ് കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളക്ക്‌ കൈമാറി. ‌ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്‌, ചാരിറ്റി- നോർക്ക ജനറൽ കൺവീനർ കെ. ടി. സലിം, നോർക്ക ഹെൽപ്‌ ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, നോർക്ക ഹെൽപ്‌ ഡസ്‌ക്ക് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

അപേക്ഷനൽകിയവർക്ക് റസീപ്റ്റുമായി നോർക്ക ഹെൽപ് ഡസ്ക് ഓഫീസിൽ വന്ന് കാർഡുകൾ കൈപ്പറ്റാവുന്നതാണ്.