- മനാമ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികളുടെ കലാപ്രകടനങ്ങള്‍ കോര്‍ത്തിണക്കി ബഹ്റൈന്‍ കേരളീയ സമാജം കാലിഡോസ്കോപ് എന്ന പേരില്‍ ആഘോഷരാവൊരുക്കുന്നു. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടി ഫെബ്രുവരി 28 വെള്ളിയാഴ്ച്ച സമാജത്തില്‍ അരങ്ങേറും. വിവിധ ഇന്ത്യന്‍ സംഘടനകളുടെ ബാനറില്‍ നൂറോളം കലാകാരന്മാര് പരിപാടിയുടെ ഭാഗമാവും.
പരിപാടിയില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രോഗ്രാം കണ്‍വീനര്‍ വിനയചന്ദ്രന്(35523151), എന്റര്ട്ടെയിന്മെന്റ് വിംഗ് കണ്‍വീനര്‍ വാമദേവന്(39441016) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.