- മനാമ: കുടുംബ സൗഹൃദ വേദിയുടെ 22-ാമത് വാര്‍ഷിക ആഘോഷം ഫെബ്രുവരി 20ന് നടക്കും. അദലിയ ബാങ് സാങ് തായ് റസ്റ്റോറന്റില്‍ വെച്ച് വിപുലമായ പരിപാടികളോടെയാണ് വാര്‍ഷികാഘോഷം നടക്കുക. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അദ്ധ്യക്ഷതയില്‍ സല്‍മാനിയ ഡിലൈറ്റസ് റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്.
പരിപാടിയുടെ സുഖമമായ നടത്തിപ്പിന് ഫൈസല്‍ എഫ്.എം കണ്‍വീനറായി സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ വെച്ച് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടത്തപ്പെടും. കുടുംബ സൗഹൃദവേദി വനിത വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
സെക്രട്ടറി എബി തോമസ്, ജോണ്സണ്, അജിത് കുമാര്‍, തോമസ് ഫിലിപ്പ്, സുകുമാരന്‍, മൊയ്ദീന് കാട്ടുംതാഴ, കാസ്സിം പടതകയില്, രാജീവ് സി, ഗണേഷ്കുമാര്, ജോതിഷ് പണിക്കര്‍, അജി ജോര്‍ജ് രാജന്, രമേഷ്, ജോര്‍ജ് മാത്യു, രാജേഷ്, അഖില്‍, എ.പി.ജെ. ബാബു, ഗോപാലന് എം.സി, മിനി മാത്യു, ബബിന, നിഷ രാജീവ് സുനില്‍, തുടങ്ങിയവര്‍ സംസാരിച്ചു.
