ഐ.സി.എഫ് പ്രോ-ടോക് ഫെബ്രുവരി 23ന്

മനാമ: ബഹ്റൈനില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ വ്യക്തിത്വ വികസനവും മാനേജ്‌മെന്റ് വൈദഗ്ദ്യ പുരോഗതിയും ലക്ഷ്യമിട്ട് ഐ.സി.എഫ് സംഘടിപ്പിക്കുന്ന പ്രോടോക് 2020 ഫെബ്രുവരി 23 ഞായറാഴ്ച നടക്കും. രാത്രി 7 മണി മുതല്‍ 10 മണി വരെ മനാമ സഖയാ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടക്കുന്ന പരിപാടിക്ക് പ്രശസ്ത ട്രൈനറും മാനേജ്‌മെന്റ് വിദഗ്ധനുമായ ഡോ. ബി.എം.മുഹ്‌സിന്‍ നേതൃത്വം നല്‍കും.

ജോലികളില്‍ മാനസിക പിരിമുറുക്കം എങ്ങിനെ അകറ്റാം, കരിയറില്‍ എങ്ങിനെ വിജയിക്കാം, നേതൃ ഗുണങ്ങള്‍ എങ്ങിനെ സ്വായത്തമാക്കാം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം ഉണ്ടാകും. ബിരുദധാരികള്‍ക്കും അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണല്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്.

രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 35490425, 33892169 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാമെന്നു ഐ സി എഫ് അഡ്മിന്‍ സമിതി അറിയിച്ചു.