ടീം ഹണ്ടേഴ്‌സ് സംഘടിപ്പിക്കുന്ന സൂപ്പര്‍ സിക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 21ന്

മനാമ: ടീം ഹണ്ടേഴ്‌സ് സംഘടിപ്പിക്കുന്ന സൂപ്പര്‍ സിക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 21ന് നടക്കും. സാര്‍ ക്രിക്കറ്റ് മൈതാനത്താണ് ടൂര്‍ണമെന്റ് നടക്കുക. ഹണ്ടേഴ്‌സ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ സീസണ്‍ ആണിത്. നാല് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

ആതിഥേയരായ ടീം ഹണ്ടേഴ്‌സിനെ കൂടാതെ സാര്‍ കിംഗ്‌സ്, സല്‍മംബാദ് സ്പാര്‍ട്ടണ്‍, വിന്നിംഗ് സ്്റ്റാര്‍ എന്നീ ടീമുകളും മത്സരത്തില്‍ പങ്കെടുക്കും. വിജയിക്കുന്ന ടീമിന് ക്യാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കുന്നതാണ്. ക്രിക്കറ്റ് ആരാധകരായ എല്ലാവരെയും മത്സരങ്ങള്‍ കാണുന്നതിനായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.