ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണവും, എ.കെ.എം അഷ്‌റഫിന് സ്വീകരണ യോഗവും നടന്നു

മാനാമ: ബഹ്റൈന്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രിസിഡന്റ് ആയി അഷ്‌റഫ് പെര്‍ളയെയും ജനറല്‍ സെക്രട്ടറിയായി അസ്ഹര്‍ അംഗഡിമുഗറിനെയും ട്രഷര്‍ സമീര്‍ ആരിക്കാടി ഓര്‍ഗനെയ് സിങ്ങ് സെക്രട്ടറി സമീര്‍ ബേക്കൂറിനെയും ബഹ്റൈനില്‍ എത്തിയ മുസ്ലിം യൂത്ത് ലീഗിന്റെ സമസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റും കൂടി ആയ എ.കെ.എം അഷ്‌റഫിന് നല്‍കിയ സ്വീകരണ പരിപാടിയില്‍ എ.കെ.എം അഷ്റഫ് പ്രഖ്യാപിച്ചു.

കെ എം സി സി കാസറഗോഡ് ജില്ല വൈസ് പ്രസിഡന്റ് ഹനീഫ് ഉപ്പള അധ്യക്ഷത വഹിച്ച യോഗത്തില്‍ അസ്ഹര്‍ അംഗഡിമുഗര്‍ സ്വാഗതവും ബഹ്റൈന്‍ കെ എം സി സി സംസ്ഥാന സെക്രട്ടറി എ.പി ഫൈസല്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ബഹ്റൈന്‍ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം, അഷ്റഫ് കോഴിക്കോട്, കെ എം സി സി കാസറഗോഡ് ജില്ലാ സെക്രട്ടറി റിയാസ് പട്‌ല, റഹീം ഉപ്പള, ടി എം മൗലവി, സമീര്‍ ബേക്കൂര്‍ തുടങ്ങിയവര്‍ ആശംസപ്രസംഗം നടത്തി. അഷ്റഫ് പെര്‍ള നന്ദിയും പറഞ്ഞു.