2021ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു

അബുദാബി: 2021-ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 30 പുരസ്‌കാരങ്ങളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. പ്രവാസി സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അവര്‍ നല്‍കിയ സംഭാവനകള്‍ വിശദമാക്കി അപേക്ഷകള്‍ നല്‍കാവുന്നതാണ്.

pbsaward@mea.gov.in എന്ന ഇമെയിലിലേക്കോ ഡോ. വിനീത് കുമാര്‍, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, റൂം നമ്പര്‍ 1023, ചാണക്യപുരി, ന്യൂഡല്‍ഹി 110021 എന്നീ വിലാസത്തിലോ ആണ് അപേക്ഷ അയക്കേണ്ടത്. മാര്‍ച്ച് 16 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.