കെ.എം.സി.സി ബഹ്റൈന്‍ പ്രവര്‍ത്തനോദ്ഘാടനവും ഇ.അഹമ്മദ് അനുസ്മരണവും ഫെബ്രു. 22ന്; എം.കെ മുനീര്‍ മുഖ്യതിഥി

മനാമ: കെ.എം.സി.സി ബഹ്റൈന്‍ പ്രവര്‍ത്തനോദ്ഘാടനവും ഇ. അഹമ്മദ് സാഹിബ് അനുസ്മരണവും ഫെബ്രുവരി 22ന്. മനാമ ഗോള്‍ഡ് സിറ്റി ബില്‍ഡിങ്ങിലെ കെ സി റ്റി ബിസിനസ് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കേരളനിയമസഭാ പ്രതിപക്ഷ ഉപനേതാവും മുന്‍ മന്ത്രിയുമായ ഡോ: എം കെ മുനീര്‍ മുഖ്യാതിഥിയായി എത്തും.

കെ.എം.സി.സി ബഹ്റൈന്‍ അടുത്ത രണ്ട് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിന് ഈ പരിപാടിയോടെ ഔദ്യോഗിക തുടക്കമാവും. മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, 25 ലേറെ വര്‍ഷക്കാലം ലോകസഭയില്‍ മലപ്പുറം മഞ്ചേരി പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച അംഗവും, മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ. അഹമ്മദ് അനുസ്മരണ വേദികൂടിയാണിത്. എല്ലാ അംഗങ്ങളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ ഹബീബുറഹ്മാന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ അറിയിച്ചു.