ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ക്രെയിന്‍ അപകടം; മൂന്ന് പേര്‍ മരിച്ചു

ചെന്നൈ: കമൽഹാസന്റെ പുതിയ ചിത്രമായ ഇന്ത്യൻ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരാണ് മരിച്ചത്. പതിനൊന്നോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

പൂനമല്ലിക്ക് അടുത്തുള്ള ചെമ്പാരക്കം ഇവിപി ഫിലിം പാർക്കിൽ സെറ്റ് ഇടുന്നതിനിടെ ക്രെയിനിന്റെ ഒരുഭാഗം പൊട്ടിവീഴുകയായിരുന്നു. ക്രെയിനിന്റെ അടിയിൽപ്പെട്ട മൂന്നുപേർ തൽക്ഷണം മരിച്ചു.

അപകടത്തെത്തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചു. സംഭവ സമയത്ത് നടൻ കമൽഹാസനും സെറ്റിൽ ഉണ്ടായിരുന്നു. പൊലീസ് അപകടസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുന്നു