‘റൈഡർ ചെക്കന് റൈഡർ പെണ്ണ്’
ആശംസകളോടെ പ്ലഷർ റൈഡേഴ്സ് ബഹ്റൈൻ
മനാമ: ജീവിതയാത്രയില്‍ ഇനി അനീഷ് മുരളീധരനും ലക്ഷ്മി അമ്മുവും ഒന്നിച്ച് റൈഡ് ചെയ്യും. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ബഹ്‌റൈനിലെ പ്രമുഖ റൈഡേഴ്‌സ് ഗ്രൂപ്പായ പ്ലഷര്‍ ഗ്രൂപ്പിന്റെ അഡ്മിന്‍ മെംബറും റൈഡറുമാണ് അനീഷ് മുരളീധരന്‍. കേരളത്തില്‍ നിന്ന് കാശ്മീര്‍ വരെ സോളോ റൈഡ് ചെയ്ത് റെക്കോര്‍ഡിട്ടിട്ടുള്ള വ്യക്തിയാണ് ലക്ഷ്മി.
ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്‌ളഷര്‍ റൈഡേര്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ വിശിഷ്ടാതിഥിയായി ലക്ഷ്മി എത്തിയിരുന്നു. ഈ പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. റൈഡേഴ്‌സ് കപ്പിള്‍സിന് എല്ലാവിധ ആശംസകളും നേരുന്നതായി പ്ലഷര്‍ റൈഡേഴ്‌സ് ഗ്രൂപ്പ് അഡ്മിന്‍ മെംബര്‍മാരായ ഉമേഷ്, രഞ്ജിത്ത്, അനൂപ്, അജിത്ത്,അരുണ്‍, നിതിന്‍, പ്രസാദ്, സാല്‍മണ്‍, വിന്‍സു, നിയാസ് എന്നിവര്‍ അറിയിച്ചു.