ഐ വൈ സി സി ബഹ്റൈൻ കൃപേഷ്, ശരത് ലാല്‍ അനുസ്മരണം സംഘടിപ്പിച്ചു

മനാമ: കാസര്‍ഗോഡ് പെരിയയില്‍ വെച്ച് രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനും ശരത് ലാലിനും അനുസ്മരിച്ച് ഐവൈസിസി മുഹറഖ് ഏരിയ കമ്മിറ്റി. മുഹറഖ് കെ എം സി സി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ഐവൈസിസി പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ലത്തീഫ് കോളിക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയ നിലപാടുകളെ യോഗം അതിരൂക്ഷമായി വിമര്‍ശിച്ചു.

ബിജെപി വര്‍ഗീയതയുടേ പേരില്‍ ആളുകളെ കൊല്ലുമ്പോള്‍ സിപിഎം രാഷ്ട്രീയത്തിന്റെ പേരില്‍ ആളുകളെ കൊല്ലുകയാണ്. അക്രമികള്‍ക്ക് എല്ലാവിധ സാഹായങ്ങളും ചെയ്തു കൊടുത്ത്, ക്രിമിനലുകളെ ഊട്ടി വളര്‍ത്തുകയാണു സിപിഎം. യോഗം ഉദ്ഘാടനം ചെയ്തു അനസ് റഹിം അഭിപ്രായപ്പെട്ടു. അക്രമികള്‍ക്ക് അനുകൂലമായ നിലപാടാണ് സിപിഎമ്മിന്റേത് എന്ന കാര്യത്തിന് തെളിവാണ് സിബിഐ അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാരും സിപിഎമ്മും എതിര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

ഏരിയ പ്രസിഡന്റ് പ്രമീജ്കുമാര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഐവൈസിസി സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, കെ എം സിസി പ്രതിനിധി കരിം മാഷ്, ഐവൈസിസി ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി രജീഷ് പിസി സ്വാഗതംവും ഏരിയ ട്രഷറര്‍ ഗംഗന്‍ മലയില്‍ നന്ദിയും പറഞ്ഞു.