റിഫ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ടീന്‍സ് വിഭാഗം 2020-21 കാലയളവിലേക്കുള്ള റിഫ ഏരിയ ഗേള്‍സ് സര്‍ക്കിള്‍ രൂപീകരിച്ചു. കൗമാരക്കാരായ വിദ്യാര്‍ഥികളുടെ ധാര്‍മിക മൂല്യങ്ങളും കരുത്തുറ്റ ജീവിത വീക്ഷണവും നല്‍കുന്നതിനും കലാകായിക, പാഠ്യ പാഠ്യേതര വിഷയങ്ങളിലെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ടീന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
ലിയ അബ്ദുല്‍ഹഖ് (ക്യാപ്റ്റന്‍), ജന്നത് നൗഫല്‍ (വൈസ് ക്യാപ്റ്റന്‍), നുസ്ഹ കമറുദ്ധീന്‍ (സെക്രട്ടറി) ഫുസ്ഹ ദിയാന (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹകളായി തെരഞ്ഞെടുത്തു. റിഫ ഏരിയ വനിതാ ഓര്‍ഗനൈസര്‍ ബുഷ്‌റ അഷ്‌റഫ്, സെക്രട്ടറി സൗദ പേരാമ്പ്ര എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. വെസ്റ്റ് റിഫ ദിശ സെന്ററില്‍ നടന്ന യോഗത്തില്‍ ടീന്‍ ഇന്ത്യ കോര്‍ഡിനേറ്റര്‍ ഷൈമില നൗഫല്‍ സ്വാഗമാശംസിക്കുകയും വെസ്റ്റ് റിഫ വനിത യൂണിറ്റ് പ്രസിഡന്റ് റംല ഖമറുദ്ദീന്‍ നന്ദി പറയുകയും ചെയ്തു.