ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു

മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ രൂപീകരണം വെള്ളിയാഴ്ച സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ പല ഭാഗത്ത് നിന്നുള്ളവർ പങ്കെടുത്ത ചടങ്ങിൽ അസോസിയേഷന്റെ ഭാവി പരിപാടികളെ പറ്റിയും ബഹ്റൈനിൽ ചെയ്യാൻ പറ്റുന്ന ആതുര സേവനങ്ങളെപ്പറ്റി ചർച്ച ചെയ്തു. വിഷ്ണു വി, ഷാജി സാമുവേൽ, ലിബി ഓമല്ലൂർ, ജയഘോഷ്‌ , ജോബിൻ, ആശിഷ് കോന്നി, എന്നിവർ സംസാരിച്ചു. അസോസിയേഷന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ

3925 1019, 34129217, എന്നീ വാട്സ് ആപ്പ് നമ്പർ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.