മനാമ: ബഹ്റൈന്‍ പ്രതിഭ ഈസ്റ്റ് റിഫാ കുടുംബ സംഗമം വ്യാഴാഴ്ച്ച ലൈഫ് ഓഫ് ട്രീക്ക് അടുത്തുള്ള സ്മാര്‍ട്ട്ക്ക്സ് ക്യാമ്പില്‍ വെച്ച് നടന്നു. വൈകുന്നേരം ഏഴു മണിക്ക് ആരംഭിച്ച പരിപാടിയില്‍ നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു. പ്രതിഭ കേന്ദ്ര സെക്രട്ടറി ലിവിന്‍കുമാര്‍ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ഈസ്റ്റ് റിഫാ യൂണിറ്റ് സെക്രട്ടറി അഷ്‌റഫ് മളിയും പ്രസിഡന്റ് രാജീവനും യൂനിറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും നേതൃത്വം നല്‍കി.
കലാപരിപാടികള്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിനോദ മത്സരങ്ങള്‍, ഓല മേടയല്‍, ഉറിയടി, വടംവലി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. അനവധി സമ്മാനങ്ങളുമായി നടത്തിയ റാഫിള്‍ ഡ്രായും പരിപാടിയുടെ മാറ്റ് കൂട്ടി. സമാജം മുന്‍ സെക്രട്ടറി എന്‍.കെ വീരമണി, പ്രതിഭ പ്രസിഡന്റ് സതീഷ്, പ്രതിഭ നേതാക്കളായ ശ്രീജിത്ത്, പി.ടി നാരായണന്‍, മഹേഷ്, ഡി.സലിം, ഷെരീഫ്, എ വി അശോകന്‍, പ്രദീപ് പത്തേരി, സുരേഷ്, റാം, ഷീജാവീരമണി, റീനാ ശ്രീജിത്, നിഷ സതീഷ് തുടങ്ങിയവരും മെംബേര്‍സ് ഡേയില്‍ സന്നിഹിതരായിരുന്നു.