ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ അറൈവല്‍ വിസിറ്റ് വിസയില്‍ ഉംറയും നിര്‍വ്വഹിക്കാം

മനാമ: ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയില്‍ ഉംറ നിര്‍വഹിക്കാന്‍ അനുമതി. സൗദി അറേബ്യ പുതുതായി അവതരിപ്പിച്ച ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസയാണ് ഇതിന് അനുമതി നല്‍കുന്നത്. പാസ്പോർട്ടിൽ യുകെ, അമേരിക്ക, ഷെന്‍കന്‍ വിസ സ്റ്റാാമ്പ് ഉള്ളവര്‍ക്കാണ് അവസരം. അതേസമയം ഹജ്ജിന് നടത്താന്‍ അനുവാദം ലഭിക്കില്ല.

ഈ വിസാ സ്റ്റാമ്പോടെ സൗദി അറേബ്യയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ക്കും ഓണ്‍ അറൈവല്‍ വിസിറ്റ് വിസ നേടാം. വിസയുടെ ഫീസ് വിമാനത്താവളത്തില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. ഇതിനായി പണം അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കൈയ്യില്‍ കരുതേണ്ടതാണ്. 90 ദിവസത്തെ കാലാവധിയായിരിക്കും വിസയ്ക്കുണ്ടാവുക. കൂടാതെ വിസയുടെ കാലാവധി തീരുന്നത് വരെ സൗദിയില്‍ റീ-എന്റര്‍ ചെയ്യാനും സാധിക്കും.