മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗം ഉമ്മുൽ ഹസം ബാങ്കോക് റെസ്റ്റോറന്റിൽ വച്ചു നടന്നു. പ്രസിഡന്റ് റിയാസ് വട്ടംകുളം അദ്ധ്യക്ഷനായ ചടങ്ങിൽ ഫൈസൽ മാണൂർ സ്വാഗതവും സെക്രട്ടറി വിനീഷ് വാർഷിക റിപ്പോർട്ടും രതീഷ് സുകുമാരന്‍ കണക്കും അവതരിപ്പിച്ചു.
രാജേഷ് നമ്പ്യാര്‍, പാർവതി ദേവദാസ്, സനാഫ് റഹ്മാൻ, ചന്ദ്രൻ, ബാലൻ, സുനില്‍ പാലപ്ര തുടങ്ങിയവർ
ആശംസകൾ അറിയിച്ചു. യോഗത്തിൽ വെച്ച് 2020 ലേക്കുള്ള പുതിയ ഭരണസമിതിയേയും തിരഞ്ഞെടുത്തു.
രക്ഷാധികാരികളായി P.T നാരായണന്‍, ഷാനവാസ് പുത്തൻവീട്ടില്‍, അന്‍വര്‍ മൊയ്തീന്‍, രാജേഷ് നമ്പ്യാര്‍, പാർവതി ദേവദാസ്, A.V ബാലകൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡൻ്റ്: രതീഷ് സുകുമാരൻ, ജന. സെക്രട്ടറി: സനാഫ് റഹ്മാൻ, ട്രഷറർ: വിനീഷ് കേശവന്‍, വൈസ് പ്രസിഡൻ്റ്: രഘുനാഥ് M.K, ഷമീല കോലത്ത്, ജോയിന്റ് സെക്രട്ടറി: ഫൈസല്‍ മാണൂർ, അരുണ്‍ C.T എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി റിയാസ് വട്ടംകുളം, പ്രതീഷ് പുത്തന്‍കോട്, മുഹമ്മദ് ഗഫൂര്‍ O.M , മനോജ് പൊട്ടത്തേൽ, വിനോദ് പൊറൂക്കര, ഷാജി കല്ലംമുക്ക്, ഫൈസൽ തട്ടാൻപടി, ഹസീബ് എടപ്പാൾ, സുരേന്ദ്രന്‍ തറമ്മൽ, പ്രമോദ് വട്ടംകുളം, അശ്വതി മഹേഷ്, ഗ്രീഷ്മ രഘുനാഥ്, ലത മണികണ്ഠന്‍ എന്നിവരെ തെരഞ്ഞെടുത്തു. ഷെമില കോലത്ത് ചടങ്ങില്‍ നന്ദി പറഞ്ഞു.