ബികെഎസ് പുസ്തകമേളയിൽ ഇന്ന് സി കെ പദ്മനാഭൻ അതിഥിയായെത്തും

മനാമ: ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ഇന്ന് (25.02.2020) രാഷ്ട്രീയ നേതാവ് സി കെ പദ്മനാഭൻ അതിഥിയായായെത്തും. ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റും പ്രാസംഗികനുമായ സി കെ പദ്മനാഭന്റെ പ്രഭാഷണവും തുടർന്ന് അദ്ദേഹവുമായുള്ള സംവാദവും ഉണ്ടായിരിക്കും. രാത്രി എട്ടിന് ഐ ഐ പി എ കലാ ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന കഥക്‌ നൃത്തവും ഇന്നത്തെ മറ്റൊരാകർഷണമാണ്.

പുസ്തകോൽസവത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ പ്രമുഖ എഴുത്തുകാരൻ സുഭാഷ് ചന്ദ്രനുമായുള്ള മുഖാമുഖം പ്രവാസി വായനക്കാരുടെ സജീവമായ ഇടപെടൽ കൊണ്ട് ശ്രദ്ധേയമായിരുന്നു.