മനാമ: രണ്ടാമത്തെ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതോടെ ബഹ്റൈന്‍ അതീവ ജാഗ്രതയില്‍. ഷാര്‍ജാ, ദുബായ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ 48 മണിക്കൂര്‍ റദ്ദാക്കിയിരിക്കുകയാണ്. രോഗബാധയേറ്റിരിക്കുന്ന രണ്ട് സ്വദേശി പൗരന്മാരും ഇറാനില്‍ നിന്നാണ് എത്തിയിരിക്കുന്നത്.
പുതിയ യാത്ര നിയന്ത്രണം നിരവധി പേരെ പ്രതികൂലമായി ബാധിച്ചേക്കും. എന്നാല്‍ വൈറസ് പടരാതിരിക്കാനുള്ള അടിയന്തര നടപടിയെന്ന നിലയിലാണ് പുതിയ നീക്കം. സിവില്‍ എവിയേഷന്‍ അഫഴേസാണ് പുതിയ യാത്ര നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായ്, ഷാര്‍ജാ എന്നിവിടങ്ങളില്‍ നിന്ന് അടുത്ത 48 മണിക്കൂറില്‍ ഒരു വിമാനം പോലും ബഹ്റൈനില്‍ ഇറങ്ങില്ല. നേരത്തെ വൈറസ് ബാധിച്ച രണ്ടുപേരും ബഹ്റൈനിലെത്തിയത് ദുബായ് വിമാനത്താവളം വഴിയാണ്.
കൊറോണ വൈറസ് സ്ഥിരീകരിച്ച ബഹ്റൈനി പൗരന്റെ ചികിത്സ പുരോഗമിക്കുകയാണ്. ഇബ്രാഹീം ഖലീല്‍ ഖാനോ മെഡിക്കല്‍ സെന്ററിലെ പ്രത്യേകം തയ്യാറാക്കിയ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗിയെ പരിചരിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. രോഗബാധേറ്റ വ്യക്തി സംമ്പര്‍ക്കം പുലര്‍ത്തിയേക്കാവുന്ന ആളുകളെല്ലാം തന്നെ നിരീക്ഷണത്തിലുണ്ട്. ഇയാളുടെ ബന്ധുക്കളെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.