നോർത്തേൺ ഗവർണേറ്റിലെ തെരുവ് കച്ചവടക്കാരെ മാറ്റുന്നു

മനാമ : നോർത്തേൺ ഗവർണേറ്റിലെ തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കാൻ നീക്കം. അടുത്ത വീടുകളിലെ താമസക്കാരുടെ അഭ്യർത്ഥന പ്രകാരമാണ് തെരുവ് കച്ചവടക്കാരെ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നതെന്ന് നോർത്തേൺ മുൻസിപ്പൽ ചെയർമാൻ അഹമ്മദ് അൽ കൂഹേജീ വ്യക്തമാക്കി.

കച്ചവടക്കാർ വഴിയരികിലിരുന്ന് ഭക്ഷണം കഴിച്ചതിന് ശേഷമുള്ള മാലിന്യങ്ങൾ വഴിയരികിൽ തന്നെ നിക്ഷേപിക്കുന്നതിലും തുടർന്നുള്ള ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് താമസക്കാർ പരാതിപ്പെട്ടത്. കച്ചവടക്കാരിൽ ഭൂരിപക്ഷവും പ്രവാസികളാണ്.ഇവർക്ക് കച്ചവടത്തിനായി പുതിയ സ്ഥലം ഒരുക്കി കൊടുക്കുന്നതടക്കമുള്ള നടപടികൾ പൂർത്തികരിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വർക്സ്, മുൻസിപാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്ട്രിയുടെ നിയന്ത്രണത്തിലാണ് നടപടി.