ഒമാനിൽ സ്വദേശിവത്കരണ തോത് വർധിപ്പിക്കുന്നു

ഒമാനിൽ വ്യവസായ – ട്രാവൽ – ടൂറിസം മേഖലകളിലെ സ്ഥാപനങ്ങളുടെ സ്വദേശിവത്കരണ തോത് വർധിപ്പിക്കുന്നു. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ട് കർശനമായ നയങ്ങളാണ് ഒമാൻ നടപ്പിലാക്കി വരുന്നത്.

ചരക്കു ഗാഗത മേഖലയിലെ സ്വദേശിവത്കരണ തോതിൽ മാറ്റമുണ്ടായിരിക്കില്ലെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വ്യവസായ മേഖലയിൽ സ്വദേശിവത്കരണ തോത് ഈ വർഷം 34 ശതമാനമായും 2020ഓടെ 35 ശതമാനമായും ഉയർത്താനാണ് പദ്ധതി. ട്രാവൽ ആൻറ് ടൂറിസം മേഖലയിൽ ദേശവത്കരണ തോത് ഈ വർഷം വർഷം 43.1 ശതമാനമായും 2020ഓടെ 44.1 ശതമാനമായും ഉയർത്തും.

ചരക്കുഗതാഗത മേഖലയിൽ 2017ൽ 14 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം 18 ശതമാനമായി ഉയർത്തിയിരുന്നു. ഇത് ഈ വർഷവും തുടരും. സെയിൽസ്/മാർക്കറ്റിങ് തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ക്ലീനർമാർ, ആശാരി തുടങ്ങി വിവിധ വിഭാഗങ്ങളിൽ 2013 അവസാനം മുതൽ താൽക്കാലിക വിസാ നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കി വരികയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ഏർപ്പെടുത്തിയ പത്ത് വിഭാഗങ്ങളിലെ 87 തസ്തികകളിലെ താൽക്കാലിക വിസാ നിരോധത്തിെൻറ കാലാവധിയും നീട്ടാനിടയുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. സർക്കാരിന്‍റെ സ്വദേശിവത്കരണ നയത്തിന്‍റെ ഭാഗമായാണ് 40,000 ഒമാനികൾക്ക് സ്വകാര്യ മേഖല കമ്പനികളിൽ ജോലി ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രാജ്യത്തെ വിദേശികളുടെ എണ്ണം 3.4 ശതമാനം കുറഞ്ഞിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!